
തുടരുമിൽ ഇനി പുറത്തിറങ്ങാനുള്ള പ്രമോ സോങ്ങിനെക്കുറിച്ച് മനസ്സ് തുറന്ന് ജേക്സ് ബിജോയ്. ചിത്രത്തിലെ ജേക്സ് ബിജോയ്യുടെ മ്യൂസിക്കിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഞാൻ ഏറ്റവും കൂടുതൽ തവണ പാടിയിട്ടുള്ളത് നരനിലെ വേൽമുരുക ആണ്. വേൽമുരുക പാടാത്ത ആരുമുണ്ടാകില്ല. ദീപക് ദേവിന്റെ മാസ്റ്റർപീസ് ഐറ്റമാണത്. തുടരുമിലും നായകനായ ഷൺമുഖൻ ഒരു മുരുക ഭക്തനാണ്. ലാലേട്ടന്റെ ഒരു പടം വരുമ്പോൾ അതിൽ ആഘോഷിക്കാൻ വേണ്ടി കൂടി ഒരു കൺടെന്റ് വേണം. പക്ഷേ സിനിമയിൽ ഒരു രീതിയിലും ആ പാട്ട് ചേരില്ല. ആദ്യം ഈ പാട്ട് നേരത്തെ ഇറക്കണമോ എന്നുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് അങ്ങനെ ചെയ്യാതിരുന്നത് വളരെ നന്നായി. ഡാൻസിൽ ലാലേട്ടൻ പൊളിച്ചിട്ടുണ്ട്. ഷൂട്ട് ചെയ്ത സമയത്ത് ലാലേട്ടൻ്റെ പെർഫോമൻസ് കണ്ട് ‘എത്ര നാളായി ലാലേട്ടൻ ഇങ്ങനെ ഡാൻസ് ചെയ്തിട്ട്’ എന്ന് എല്ലാവരും പറഞ്ഞിരുന്നു’, ജേക്സ് ബിജോയ് പറഞ്ഞു.
റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് തുടരും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത.
സിനിമയുടെ വിജയത്തിൽ പ്രതികരിച്ച് സംവിധായകൻ തരുൺമൂർത്തി രംഗത്തെത്തിയിരുന്നു.ഹൃദയപൂർവം സിനിമയുടെ ചിത്രീകരണം പൂനെയിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ എത്തിയാൽ ഉടൻ എല്ലാവർക്കുമൊപ്പം ആഘോഷം ഉണ്ടാകുമെന്നും തരുൺ പറഞ്ഞു. തൃശ്ശൂർ രാഗം തിയേറ്ററിൽ കാണികൾക്കൊപ്പം സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടയിലായിരുന്നു പ്രതികരണം. ചിത്രം ഇപ്പോഴും ഗംഭീര അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ‘ലാലേട്ടൻ ഭയങ്കര സന്തോഷത്തിലാണ്. അദ്ദേഹം വിളിച്ചിരുന്നു, ഇപ്പോൾ രാഗം തിയേറ്റർ ഹൗസ്ഫുൾ ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷത്തിലാണ് അദ്ദേഹം. ലാലേട്ടൻ ഉടൻ തന്നെ വരും. പൂനൈയിൽ ഷൂട്ട് ആണ് അത് കഴിഞ്ഞാൽ എല്ലാവർക്കും ഒപ്പം ആഘോഷം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വളരെ സന്തോഷത്തിലാണ് അദ്ദേഹവും,’ തരുൺ മൂർത്തി പറഞ്ഞു’. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് തുടരും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.