
ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുള്ളപ്പോൾ “‘അമ്മ”യിലേക്ക് ആരോപണ വിധേയരായ ആളുകൾ മത്സരിച്ചാൽ എന്താണ് കുഴപ്പമെന്ന് തുറന്നടിച്ച് നടി അൻസിബ ഹസ്സൻ. താൻ അടക്കം അംഗമായ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളാണ് മറ്റുള്ള അംഗങ്ങളെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നും അൻസിബ മാധ്യമനകളോട് പറഞ്ഞു. ഓഗസ്റ്റ് 15ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി അംഗങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്ന്. ഇതിനെ പറ്റി മാധ്യമങ്ങളോട് സംസാരിക്കവെയാണ് അൻസിബയുടെ വിവാദ പരമായ പ്രസ്താവന.
”അമ്മ”യുടെ 32 വർഷത്തെ ചരിത്രത്തിൽ ഇത്രയും അധികം ആളുകൾ ത്സരിക്കാൻ വരുന്നത് ആദ്യമായിട്ടാണ്. ഞാൻ അടക്കം അംഗമായ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളാണ് ഇവരെയൊക്കെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചത്. ആരോഗ്യകരമായ മത്സരങ്ങളാണ് നടക്കുക. ശ്വേത മേനോനും ജഗദീഷും മത്സരരംഗത്ത് ഉള്ളത് പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. പിന്നെ സമൂഹത്തില്‍ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയെക്കാൾ വലുതാണ് രാഷ്ട്രീയം. അവിടെ ആരോപണ വിധേയർക്ക് മത്സരിക്കാമെങ്കിൽ ഇവിടെ എന്താണ് പ്രശ്നം?. അൻസിബ അഭിപ്രായപ്പെട്ടു.
എന്നാൽ AMMAയുടെ പുതിയ ഭരണനേതൃത്വത്തിലേക്ക് ആരോപണവിധേയരായവര്‍ കടന്നുവരരുതെന്ന് ആസിഫ് അലി അടക്കമുളള താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. 110 അഭിനേതാക്കളാണ് നിലവില്‍ നാമനിര്‍ദേശ പത്രിക വാങ്ങിപ്പോയിരിക്കുന്നത്. ഇതില്‍ നിന്നും ആരെല്ലാം നോമിനേഷന് സമര്‍പ്പിക്കുമെന്നതും അവയില്‍ ഏതെല്ലാം മത്സരത്തേക്ക് എത്തുമെന്നതും അടക്കമുള്ള കാര്യങ്ങള്‍ വൈകീട്ടോടെ വ്യക്തമാകും
അതേസമയം, ജഗദീഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അദ്ദേഹം സംഘടനയിലെ പലരോടും പിന്തുണ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയര്‍ന്നതിനും പിന്നാലെയാണ് AMMA നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.