“അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്ക് മതിയായിട്ടില്ല”; ജി വേണുഗോപാൽ

','

' ); } ?>

നടൻ മമ്മൂട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ ശ്രദ്ധേയമായി ഗായകൻ ജി. വേണു​ഗോപാൽ പങ്കുവെച്ച കുറിപ്പ്.
മമ്മൂട്ടിയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് മതിയായില്ലെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“കണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക ! To many more mesmerising roles. ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്ക് മതിയായിട്ടില്ല.” ജി. വേണു​ഗോപാൽ കുറിച്ചു.

നടന്റെ ആരോഗ്യം തൃപ്തികരമാണെന്ന് അറിയിച്ചു കൊണ്ടുള്ള നിർമാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പുറകെ ആവേശത്തിലാണ് ആരാധകർ. മമ്മൂട്ടിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി, ആനന്ദി, നന്ദി”, എന്നാണ് ആന്റോ ജോസഫ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ മറ്റു സൂചനകളൊന്നും നല്‍കിയിരുന്നില്ല.

“സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!”.എന്ന് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെയാണ് ജോർജിന്റെ പോസ്റ്റും സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മോഹൻലാലടക്കമുളള താരങ്ങളും സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. മലയാളികൾ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹൻലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.

കഴിഞ്ഞദിവസം നടനും മമ്മൂട്ടിയുടെ അനന്തരവനുമായ അഷ്‌കര്‍ സൗദാന്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിന് വലിയ പ്രഖ്യാപനത്തോടെ തിരിച്ചുവരവ് നടത്തിയേക്കും എന്നും പറഞ്ഞിരുന്നു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയെത്തും.