“വാടിവാസലിനായി ഒരുപാട് നാൾ കാത്തിരിക്കണം”; വെട്രിമാരൻ

','

' ); } ?>

വെട്രിമാരൻ-സൂര്യ കൂട്ടുകെട്ടിന്റെ “വാടിവാസൽ” എന്ന സിനിമ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് വെട്രിമാരൻ.
സ്ക്രിപ്റ്റ് പൂർത്തിയാക്കാൻ വൈകുന്നത് കൊണ്ടും ചില സുരക്ഷാ കാരണങ്ങളും കൊണ്ടാണ് സിനിമ വൈകുന്നതെന്ന് വെട്രിമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

“വാടിവാസലിനായി ഒരുപാട് നാൾ കാത്തിരിക്കണമെന്നത് കൊണ്ടാണ് ഇപ്പോൾ സിലമ്പരശൻ സിനിമയിലേക്ക് കടന്നത്. ‘സ്ക്രിപ്റ്റ് പൂർത്തിയാകുന്നതിലെ താമസവും അഭിനേതാക്കളുടെയും മറ്റു ടീമംഗങ്ങളുടെയും സുരക്ഷയ്ക്കായി ചില കാര്യങ്ങൾ കൂടി ഉറപ്പുവരുത്തേണ്ടത് ഉണ്ട്. വെട്രിമാരൻ പറഞ്ഞു.

വാടിവാസൽ പൂർണമായും ഉപേക്ഷിച്ചുവെന്ന ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും നിർമ്മാതാക്കളുടെ ഭാഗത്തു നിന്ന് ഇതുവരെ എത്തിയിട്ടില്ല.
വെട്രിമാരൻ-സൂര്യ കൂട്ടുകെട്ടിന്റെ വാടിവാസൽ എന്ന സിനിമയ്ക്കായി തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിപ്പായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്ന ചോദ്യം സൂര്യ ആരാധകർ എപ്പോഴും ഉന്നയിക്കാറുണ്ട്. എന്നാൽ ആരാധകരെ നിരാശരാക്കികൊണ്ട് ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് വെട്രിമാരൻ. അതേസമയം, വെങ്കി അറ്റ്ലൂരി സംവിധാനം ചെയുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സൂര്യ ഇപ്പോൾ. സൂര്യയുടെ നായികയാകുന്നത് മമിത ബൈജുവാണ്. സിനിമയുടെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. സൂര്യ46 എന്ന് താൽക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരോ പ്രമേയ സ്വഭാവമോ ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റോഷാക്ക്, കുറുപ്പ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

സിലമ്പരശനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുടെ തിരക്കിലാണ് ഇപ്പോൾ വെട്രിമാരൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. കലൈപുലി എസ് താനു ആണ് സിനിമ നിർമിക്കുന്നത്.