നടി അനശ്വര രാജന്‍ കാലുകള്‍ കാണുന്ന ഷോര്‍ട്‌സ് ഇട്ട ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടത്. അശ്ലീല കമന്റുകള്‍ ഇട്ടു മാനസികമായി തകര്‍ക്കാം എന്ന് കരുതിയ കപട സദാചാരവാദികള്‍ക്ക് മുഖമടച്ചുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നിരവധി താരങ്ങള്‍. ‘വീ ഹാവ് ലഗ്‌സ്’ ക്യാംപയിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ തകര്‍ത്ത് മുന്നോട്ട് പോവുകയാണ്. നടി അനശ്വര രാജന്‍ തന്നെ ഇതിന് മറുപടിയുമായി എത്തിയതും ശ്രദ്ധേയമായി ഞാനെന്ത് ചെയ്യുന്നുവെന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നിങ്ങളെന്തിന് ഞാന്‍ ചെയ്യുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നതെന്ന് ആകുലപ്പെടൂ’ …എന്നാണ് താരത്തിന്റെ മറുപടി.
‘എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ അസ്വസ്ഥരാകുന്നത്? ഞങ്ങള്‍ക്ക് ഇല്ലാത്ത എന്ത് വികാരമാണ് നിങ്ങള്‍ക്ക് ഞങ്ങളുടെ കാലുകള്‍ കാണുമ്പോള്‍ ഉണ്ടാവുന്നത്? നിങ്ങള്‍ക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഞങ്ങളുടെ കാലുകള്‍ക്ക് ഉള്ളത്? എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.’ ഇങ്ങനെയുള്ള കമന്റുകളുമായെത്തി സൈബര്‍ ആക്രമണത്തിന് മറുപടി നല്‍കുകയാണ് താരങ്ങള്‍.