വിൻസി ആലോഷ്യസിന്റെ ധൈര്യത്തെ അഭിനന്ദിച്ച് WCC. മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകം

','

' ); } ?>

സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് സഹനടൻ നടത്തിയ മോശമായ പെരുമാറ്റത്തിനെതിരെ ശബ്ദമുയർത്തിയ വിൻസി ആലോഷ്യസിന്റെ ആത്മധൈര്യത്തെ അഭിനന്ദിച്ച് WCC. സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രവൃത്തിയെ എതിർക്കുന്ന വിൻസിയുടെ ധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നതായി പോസ്റ്റിൽ പറയുന്നു. മലയാള സിനിമയിലെ പല സെറ്റുകളിലും ലഹരി ഉപയോഗം വ്യാപകമാണെന്ന വിമർശനവും WCC ഉന്നയിച്ചു.

മാനസികമോ ശാരീരികമോ ആയ അതിക്രമം നേരിട്ടാൽ സ്ത്രീകൾ ആദ്യം സമീപിക്കേണ്ടത് ഓരോ സിനിമാസെറ്റുകളിലും നിലവിലുണ്ടായിരിക്കേണ്ട ഐ സിയെ ആണെന്നും WCC ഓർമ്മിപ്പിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിലൂടെ ഈ സമിതികൾ സ്ഥാപിക്കപ്പെട്ടതാണെന്ന് നിയമം ഉറപ്പാക്കണമെന്നും കുറിപ്പിൽ പറയുന്നു.

ലൊക്കേഷനുകൾ ലഹരിമുക്തമാക്കാനുള്ള സർക്കാർ നീക്കങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും, സമിതികളിലെ അംഗങ്ങൾക്ക് വേണ്ട പരിശീലനങ്ങൾ വനിത ശിശു വികസന വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും WCC അറിയിച്ചു. “അവൾക്കൊപ്പം” എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചത്.