‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ദിലീപിന്റെ പുതിയ ചിത്രം

','

' ); } ?>

ദിലീപിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. ‘വോയ്‌സ് ഓഫ് സത്യനാഥന്‍’എന്നാണ് ചിത്രത്തിന്റെ പേര്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിലസ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കല സംവിധാനം എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ മുബീന്‍ എം റാഫി, സ്റ്റില്‍സ് ഷാലു പേയാട്, പി.ആര്‍.ഒ പി.ശിവപ്രസാദ്–മഞ്ജു ഗോപിനാഥ്, ഡിസൈന്‍ ടെന്‍ പോയിന്റ്.

കേശു ഈ വീടിന്റെ ഈ നാഥന്‍ എന്ന ചിത്രമാണ് ഇനി ദിലീപിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. നാദിര്‍ഷ ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് ഉര്‍വശിയ്‌ക്കൊപ്പം വേറിട്ട ഗെറ്റപ്പിലാണ് എത്തുന്നത്. ചിത്രത്തിലെ നാരങ്ങ മുട്ടായി എന്ന് തുടങ്ങുന്ന ഗാനം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായിരുന്നു. ദിലീപ് തന്നെയാണ് ഗാനം ആലപിച്ചത്. മില്ലേനിയം ഓഡിയോസിലൂടെയാണ് ഗാനം പുറത്ത് വിട്ടത്.