ആശുപത്രിക്കാര്‍ മതം ചോദിക്കുന്നത് എന്തിനാണ്; ഖാലിദ് റഹ്‌മാന്‍

പൊതു ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകളില്‍ മതം ചോദിക്കരുതെന്ന ആവശ്യവുമായി പലരും രംഗത്ത് എത്താറുണ്ട്. ഇപോഴിതാ ആശുപത്രിയിലെ ആവശ്യങ്ങള്‍ക്കും മതം ചോദിക്കുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ .ആശുപത്രിയിലെ അപേക്ഷാ ഫോറത്തിന്റെ ഫോട്ടോയും ഖാലിദ് റഹ്‌മാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു ചെക്കപ്പിന് മുമ്പ് ആശുപത്രിക്കാര്‍ എന്തിനാണ് മതം അന്വേഷിക്കുന്നത് എന്നാണ് ഖാലിദ് റഹ്‌മാന്‍ ചോദിക്കുന്നത്.

ചെക്കപ്പിനു മുമ്പ് ആശുപത്രിക്കാര്‍ മതം ചോദിക്കുന്നത് എന്തിനാണ്. ഇത് നാണക്കേടാണ് എന്ന് ഖാലിദ് റഹ്‌മാന്‍ പറയുന്നു. അപേക്ഷ ഫോറത്തിലെ മതം കോളത്തില്‍ ഇല്ല എന്നുമാണ് ഖാലിദ് റഹ്‌മാന്‍ എഴുതിയിട്ടുള്ളത്. ഖാലിദ് റഹ്‌മാനെ പിന്തുണച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

യുവനടന്‍ ആസിഫ് അലി, ബിജു മേനോന്‍, രജിഷ വിജയന്‍, ആശ ശരത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലൂടെയാണ് ഖാലിദ് റഹ്‌മാന്‍ സംവിധായകനാകുന്നത്.ചിത്രത്തിന് നിരവധി സംസഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ലവ് എന്ന ചിത്രമാണ് ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.ഷൈന്‍ ടോം ചാക്കോ,രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തിന്‍ കേന്ദ്ര കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.പൂര്‍ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച സിനിമയാണിത്.വീണ നന്ദകുമാര്‍,സുധി കോപ്പ,ജോണി ആന്റണി,ഗോകുലന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ജിംഷി ഖാലിദ് ആണ് ഛായഗ്രഹണം.ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരുന്ന ലവ്.മികച്ച നിരൂപക പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.


ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലുണ്ടാക്കുന്ന സ്നേഹം, കലഹം എന്നിലയൊക്കെയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രീതിയാണ് ചിത്രം ഒരുക്കിയിട്ടുളളത്. ചിത്രത്തിന്റെ ആദ്യ റിലീസ് കേരളത്തിന് പുറത്തായിരുന്നു.