വിഷ്ണു ഉണ്ണികൃഷ്ണന്‍ ആലപിച്ച ‘പാരിജാത പൂ’ ഗാനം കാണാം..

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന നിത്യ ഹരിത നായകനിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘പാരിജാത പൂ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഹസീന എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെയാണ്.

വിഷ്ണു ഉണ്ണികൃഷ്ണനും, ധര്‍മജന്‍ ബോള്‍ഗാട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോസഫ്, സൗബിന്‍, ബിജു കുട്ടന്‍, താര കല്യാണ്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ജയശ്രീ, അനില, രവീണ എന്നിവര്‍ക്കു പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും.

ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ധര്‍മ്മജനും, സുരേഷ് കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എ.ആര്‍ ബിനുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജിന്‍ രാജ് ആണ്.