നടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ‘മിസ്സില്‍ നിന്ന് മിസ്സിസ് വിനയിലേക്ക്’ എന്നാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു താരം കുറിച്ചത്.
ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. നടിമാരായ ഭാമ, സരയു, ശ്രുതി ലക്ഷ്മി തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിരുന്നു. 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും. ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്കിലൂടെയാണ് വിഷ്ണുപ്രിയ ചലച്ചിത്രരംഗത്തെത്തിയത്.