ബോളിവുഡ് താരം വിശാല്‍ ആനന്ദ് അന്തരിച്ചു

','

' ); } ?>

‘ചല്‍തേ ചല്‍തേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം വിശാല്‍ ആനന്ദ് അന്തരിച്ചു.82 വയസായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശാരീരികാസ്വാസ്ഥ്യങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ബിഷം കോലി എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. എഴുപതുകളില്‍ ഹിന്ദുസ്ഥാന്‍ കി കസം, ടാക്സി ഡ്രൈവര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വിശാല്‍.ഹമാര അധികാര്‍, സരെഗമപ, ഇന്ത്സാര്‍, ദില്‍ സേ മിലെ ദില്‍, കസ്മത്ത് എന്നിവയാണ് വിശാലിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.