വിശാലിന്റെ വിവാഹം മുടങ്ങി?..ചിത്രങ്ങള്‍ നീക്കം ചെയ്ത് അനിഷ

','

' ); } ?>

നടന്‍ വിശാലും അനിഷ റെഡ്ഡിയും വിവാഹിതരാകാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും വിവാഹ നിശ്ചയ ചിത്രങ്ങളും വൈറലായിരുന്നു. എന്നാല്‍ ഈ വിവാഹം ഇപ്പോള്‍ വേണ്ടെന്ന് വെച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍വെച്ച് മാര്‍ച്ച് 16നായിരുന്നു വിവാഹനിശ്ചയം. ഒക്ടോബറിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശാലുമൊത്തുള്ള ചിത്രങ്ങളെല്ലാം അനിഷ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തു. വിവാഹം വേണ്ടെന്നുവെച്ചത് വിശാലോ അനിഷയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഒരു സിനിമയുടെ സെറ്റില്‍വെച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വിശാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനിഷ തന്നെയാണ് പ്രണയവാര്‍ത്ത ആരാധകരെ അറിയിച്ചത്. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ വിജയ് ദേവരകൊണ്ട നായകനായെത്തിയ അര്‍ജുന്‍ റെഡ്ഡിയുള്‍പ്പെടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.

നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി വിശാല്‍ പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്തകള്‍ നിരസിച്ചു രംഗത്തെത്തിയിരുന്നു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍.