തമിഴ് നടനും നടികര്‍ സംഘം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിശാലിനെ കസ്റ്റഡിയിലെടുത്തത്.
അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം മറികടന്ന് ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവച്ചു. അസോസിയേഷന്റെ പണം വിശാല്‍ ദുരുപയോഗം ചെയ്തെന്നും തമിഴ് റോക്കേഴ്സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെ നിര്മ്മാതാക്കളടക്കമുള്ള ഒരു സംഘം ഉയര്‍ത്തുന്ന ആരോപണം. ഇതേ തുടര്‍ന്ന് വിശാല്‍ ഫെയ്സബുക്കില്‍ പങ്കുവെച്ച പോസ്റ്റ് താഴെ…