വൈറസ് ഏപ്രില്‍ 11ന് എത്തും

കേരളത്തെ വിറപ്പിച്ച നിപ്പാ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വൈറസ് സിനിമ ഏപ്രില്‍ 11ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ആരംഭിച്ചിരുന്നത്. തുടക്കം മുതല്‍ അവസാനംവരെയും ചിത്രീകരണം കോഴിക്കോട് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കുഞ്ചാക്കോ ബോബന്‍,ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യാ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യന്‍,ജോജു ജോര്‍ജ്ജ്,ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഒപിഎം പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എഴുതിയ മുഹ്‌സിന്‍ പെരാരിയും സുഹാസ് ഷര്‍ഫുവും ആണ് വൈറസിന് തിരക്കഥ എഴുതിയിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുശിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.