നക്‌സലൈറ്റ് ആയി റാണ ദഗുബാട്ടി ‘വിരാട പര്‍വ്വം’ ടീസര്‍

','

' ); } ?>

റാണ ദഗുബാട്ടി നായകനായെത്തുന്ന ‘വിരാട പര്‍വ്വം’ എ്ന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. തെലങ്കാന പ്രദേശത്തെ നക്‌സലൈറ്റ് മൂവ്‌മെന്റ് പശ്ചാത്തലമാക്കിയുളളതാണ് ചിത്രം. 1990കളാണ് ചിത്രത്തില്‍ കടന്നുവരുന്നത്. കവിയും നക്‌സലൈറ്റുമായ സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് റാണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാവണ്ണയുടെ കവിതകളിലൂടെ അദ്ദേഹത്തോട് പ്രണയത്തിലാവുകയാണ് സായ് പല്ലവിയുടെ കഥാപാത്രം. വേണു ഉഡുഗുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, നന്ദിതാദാസ്, നിവേദ , നവീന്‍ ചന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സുരേഷ് പ്രൊഡക്ഷന്‍സ്, എസ്എല്‍വി സിനിമാസ് എന്നീ ബാനറുകളില്‍ സുധാകര്‍ ചെറുകുറി ആണ് നിര്‍മ്മാണം. ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും.