ഓണത്തിന് മലേഷ്യ വരെയെത്തിയ കുടുക്കു സോങ്ങ്..!

','

' ); } ?>

മലയാളികള്‍ക്ക് ഓണത്തിന് ഒരു ഫുള്‍ ഓണ്‍ എന്റര്‍റ്റെയ്‌നറുമായാണ് ധ്യാന്‍ ശ്രീനിവാസന്‍-വിനീത് കൂട്ടുകെട്ട് ഇത്തവണയെത്തിയത്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരറാണി നയന്‍ താര മലയാളത്തിലേയ്ക്ക് നിവിന്‍ പോളിക്കൊപ്പം ആദ്യമായെത്തിയത് പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെ വരവേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഏവരെയും ഒരു പോലെ കിടുക്കിയത് ചിത്രത്തിലെ കുടുക്കു സോങ്ങ് തന്നെയാണ്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ മനു മഞ്ജിത്തിന്റെ കുസൃതി കലര്‍ന്ന വരികള്‍ വിനീത് ആലപിച്ചപ്പോള്‍ ജിമ്മിക്കിക്കമ്മലിന് ശേഷം മലയാളിക്ക് മൂളാനായി മറ്റൊരു ഗാനം കൂടിയുണ്ടായി.

ഗാനം വൈറലായതോടെ കേരളത്തിന് പുറമെ വിദേശികളും കുടുക്കു സോങ്ങിന് ഒരുപോലെ അടിക്ടായിരിക്കുകയാണ്. ഇത്തവണ ഓണത്തിന് മലയാളികള്‍ക്കൊപ്പം റഷ്യക്കാരാണ് കുടുക്കു സോങ്ങിന്റെ ഈണത്തിന് നൃത്തം ചെയ്തത്. റഷ്യയിലെ വി സി ഒ ന്‍ ചടങ്ങില്‍ വെച്ച് ഒരു പ്രശസ്തനായ ഡിജെ ഗാനം ആരാധകര്‍ക്കായി പ്ലേ ചെയ്തതോടെ ഒത്തുകൂടിയവര്‍ ഏറെ ആവേശത്തോടെ തന്നെ ഗാനത്തെ വരവേറ്റു. 18000 പേര്‍ ഒത്തുകൂടിയ ചടങ്ങില്‍ വെച്ച് ഡി ജെ ജെആര്‍കെ ഗാനം പ്ലേ ചെയ്യുന്ന വീഡിയോ കണ്ട് ഷാന്‍ റഹ്മാന്‍ തന്നെയാണ് തന്റെ പേജിലൂടെ പങ്കുവെച്ചത്. ഇതൊരു അഭിമാന നിമിഷമാണെന്നാണ് ഷാന്‍ റഹ്മാന്റെ അടിക്കുറിപ്പ്.

ഏതായാലും ഗാനം ഏവരും ഒന്നടങ്കം ഏറ്റെടുത്തതോടെ മറ്റു രസകരമായ കവര്‍ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. അടുത്തിടെ ഉണ്ണി മുകുന്ദനും കുറച്ച് കോളേജ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗാനത്തിനൊത്ത് ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോയും ആരാധകര്‍ ശ്രദ്ധ നേടിയിരുന്നു.