വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വൈറല്‍ സെബി”യുടെ ചിത്രീകരണം പൂര്‍ത്തിയായതായി. ഒക്ടോബര്‍ 2ന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പതിമൂന്ന് ദിവസങ്ങള്‍ കൊണ്ട് മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, മൈസൂര്‍ എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈജിപ്ക്ഷന്‍ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബര്‍ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. എല്‍ദോ ശെല്‍വരാജ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഇര്‍ഷാദ്, നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോള്‍, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റര്‍: ക്രിസ്റ്റി, സംഗീതം: അരുണ്‍ വര്‍ഗീസ്, ആര്‍ട്ട്: അരുണ്‍ ജോസ്, ഗാനരചന: റഫീക്ക് അഹമ്മദ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍: ജെക്‌സണ്‍ ആന്റണി, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗന്‍, ആക്ഷന്‍ : അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്, പി.ആര്‍.ഓ: പി.ശിവപ്രസാദ്.
മലയാള ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമാണ് വിധു വിന്‍സന്റ്. 2016 ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമക്കുള്ള ഫിപ്രസി അവാര്‍ഡും മികച്ച നവാഗതസംവിധായികക്കുള്ള രജത ചകോരവും നേടി. മലയാളചലച്ചിത്ര സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണ് വിധു. യാത്രാവിവരണ ഗ്രന്ഥത്തിനു നല്‍കുന്ന 2020ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന ഗ്രന്ഥത്തിനു ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിലും മീഡിയവണ്‍ ടിവിയിലും മാധ്യമ പ്രവര്‍ത്തകയായിരുന്നു. ‘ദ കാസ്റ്റ് ഓഫ് ക്ലീന്‍ലിനെസ്’ എന്ന പേരില്‍ 2014 ല്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയുടെ തുടര്‍ച്ചയായി സംവിധാന ചെയ്ത മാന്‍ഹോള്‍ നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹമായി.