വൈറലായി ‘വൈറല്‍ 2019’ലെ ട്രാന്‍സ്‌ജെന്റേഴ്‌സ് ഓഡീഷന്‍..

','

' ); } ?>

വ്യത്യസ്തമായ പ്രമേയം കൊണ്ട് ഏറെ ചര്‍ച്ചയാവുന്ന ‘വൈറല്‍ 2019’ എന്ന ജനകീയ ചിത്രത്തിന്റെ രണ്ടാം ഓഡീഷന്‍ ബംഗളൂരു ഇന്ദിരനഗര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സെന്ററില്‍ വെച്ചു നടന്നു. നിരവധി പേര്‍ ഓഡീഷനില്‍ പങ്കെടുക്കാനെത്തി. ഫെബ്രുവരി മൂന്നാം തിയതി അങ്കമാലിയില്‍ വെച്ചു നടന്ന ആദ്യ ഓഡിഷന്‍ ജനപങ്കാളിത്തം കൊണ്ട് ഇതിനോടകം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

ചിത്രത്തിലേക്ക് അഭിനയിക്കാനായി മൂന്നാം ലിംഗക്കാര്‍ക്കും നിര്‍മ്മാതാവും സാമൂഹ്യപ്പ്രവര്‍ത്തകനുമായ നൗഷാദ് ആലത്തൂര്‍ അവസരമൊരുക്കിയിരിക്കുകയാണ്. ഫെബ്രുവരി 17ന് എറണാകുളം കലൂര്‍ ഐഎംഎ ഹാളില്‍ വെച്ചുനടക്കുന്ന മൂന്നാം ഓഡീഷനാണ് വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമായി ഒരുക്കിയിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടി ഇന്ത്യയില്‍ നടത്തുന്ന ആദ്യ ഓഡീഷനായിരിക്കും ഇത്.

വളരെ ചുരുക്കം ചില മലയാള സിനിമകള്‍ മാത്രമാണ് ഇതിനു മുന്‍പ് ബംഗളൂരുവില്‍ ഓഡീഷന്‍ നടത്തിയിട്ടുള്ളത്. പരമാവധി ആളുകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മൂന്നിടങ്ങളിലായി ചിത്രത്തിന്റെ ഓഡീഷന്‍ നടത്തുന്നത്. മൂന്നു ഓഡീഷനുകള്‍ക്കും ശേഷമായിരിക്കും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആളുകളുടെ വിവരങ്ങള്‍ വൈറല്‍ 2019 ന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും.

ഇതിനോടകം ചിത്രത്തിന്റെ സംവിധായകരെയും തിരകഥാകൃത്തിനേയും ഓഡിഷനിലൂടെ തെരഞ്ഞെടുത്തുകൊണ്ടു ഫെയ്സ്ബുക്കിലൂടെ നടത്തിയ ജനകീയ വോട്ടെടുപ്പിലൂടെ കണ്ടെത്തിയിരുന്നു. ഇതേ രീതിയില്‍ തന്നെയാകും അഭിനേതാക്കളെയും തിരഞ്ഞെടുക്കുക.

അടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ച നൗഷാദ് ആലത്തൂര്‍ – ഹസീബ് ഹനീഫ് കൂട്ടുകെട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.