കേരള അക്കാദമികളില്‍ ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് ചലച്ചിത്ര അക്കാദമിയെന്ന് സംവിധായകന് വിനോദ് മങ്കര. ചിലരുടെ താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ മാത്രമാണ് ഈ സ്ഥാപനം എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് നടന് സലിം കുമാറും സംവിധായകന് ഷാജി എന്‍. കരുണും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കു പിന്തുണ നല്‍കികൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംസ്കൃതവും കഥകളിയും ഉണ്ണായിവാര്യരുമൊക്കെ ആക്കാദമിയിലുള്ളവര്ക്കു സംഘിചിഹ്നങ്ങളാണെന്നും പി.ആര്.ഡി യിലെ സംവിധായകരുടെ പാനലിനെ നോക്കുകുത്തിയാക്കി കോര്‍പ്പറേറ്റുകള്‍ക്ക് ചലച്ചിത്ര നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ അക്കാദമിയില്‍ നടക്കുന്നതെന്നും.എത്രയോ നല്ല ചിത്രങ്ങളെ ഇവര്‍ തമസ്ക്കരിച്ചിരിക്കുന്നു. എത്രയോ ചലചിത്ര പ്രവര്‍ത്തകരെ ഇവര്‍ അപമാനിച്ചിരിക്കുന്നു.വ്യക്തി താത്പര്യത്തിനനുസരിച്ച് കുഴലൂത്തുകാരെ സംരക്ഷിക്കലാണ് അക്കാദമിയില്‍ കുറച്ചു കാലമായി നടക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പരാമര്‍ശിച്ചു.