ദൃശ്യം സിനിമയിലെ വരുണ്‍ പ്രഭാകര്‍ ആയി ശ്രദ്ധ നേടിയ റോഷന്‍ ബഷീറിന്റെ പുതിയായ ചിത്രമായ വിന്‍സെന്റ് ആന്‍ഡി ഡി പോപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു.
ബിജോയ് പി ഐ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിന്‍സെന്റ് എന്ന കഥാപാത്രമായി റോഷന്‍ ബഷീര്‍ അഭിനയിക്കുന്നു. ജീവിതത്തിലെ നിര്‍ണായകമായ യാത്രയില്‍ ഹോജ എന്ന ടാക്‌സി ഡ്രൈവറെ കണ്ടുമുട്ടുന്നതും തുടര്‍ന്ന് വിന്‍സെന്റിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. റിവഞ്ച് ജോണറിലാണ് സിനിമയുടെ കഥ.
ദൃശ്യം എന്ന ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013-ല്‍ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഒരു മലയോര കര്‍ഷകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ മീനയാണ് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനില്‍ ജോണ്‍സണ്‍ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. സുജിത് വാസുദേവാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.ചിത്രത്തിന്റെ രാണ്ടാം ഭാഗം പുറത്തിറങ്ങി.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ദൃശ്യം.മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി ഏഷ്യാനെറ്റില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.