തന്റെ അടുത്ത സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സഹസംവിധായകരെ തെരഞ്ഞെടുക്കാനൊരുങ്ങി സംവിധായകന് വിനയന്. സിനിമയോട് താല്‍പ്പര്യമുള്ള മൂന്ന് യുവതീ യുവാക്കളെയാണ് അടുത്ത് സിനിമയിലേക്കായി വിനയന് തെരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിനയന് ഇക്കാര്യം അറിയിച്ചത്.
‘സിനിമയില്‍ സഹസംവിധായകരായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള മൂന്നു യുവതീ യുവാക്കളെ അടുത്ത സിനിമയിലേക്ക് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നു. സിനിമയെ ഗൗരവത്തോടെ കാണുകയും മലയാളം ടൈപ്പിംഗ് പരിചയവും, നല്ല കൈയ്യക്ഷരവുമുള്ളവരും ഈ പേജിലേക്ക് ബയോഡേറ്റയും, ടെലിഫോണ്‍ നമ്പറും സഹിതം വിവരങ്ങള്‍ മെസ്സേജ് ചെയ്യണം. യോഗ്യതയുള്ളവര്‍ എന്നു തോന്നുന്നവരെ നേരിട്ടു വിളിച്ചു സംസാരിക്കുന്നതാണ്’ എന്ന് വിനയന് ഫേസ്ബുക്കില്‍ കുറിച്ചു.