വിനയന്റെ വിലക്ക്: തിരിച്ചടിയേറ്റ് ഫെഫ്കയും അമ്മയും

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ നടപടി ചോദ്യം ചെയ്ത അപ്പീല്‍ തള്ളി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍. വിലക്ക് നീക്കിയ നടപടി എന്‍.സി.എല്‍.എ. ടി ശരിവച്ചു. അദ്ദേഹത്തിനുള്ള വിലക്ക് നീക്കി കൊണ്ട് 2017 ല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് ഇറക്കിയിരുന്നു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അമ്മ, ഫെഫ്ക തുടങ്ങിയവര്‍ക്ക് നേരത്തെ ചുമത്തിയ പിഴ ഇതോടെ അടക്കേണ്ടി വരും. വിലക്ക് നീക്കിയതിനെ ചോദ്യം ചെയ്ത് അമ്മയും ഫെഫ്കയും അയച്ച അപ്പീല്‍ തള്ളിയ കാര്യം വിനയനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇതോടെ സംഘടനകള്‍ വിനയന്റെ കേസില്‍ തിരിച്ചടി നേരിട്ടിരിക്കുയാണ്. സത്യം എന്നും വിജയിക്കുമെന്നും പ്രതിസന്ധിയില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും വിനയന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു…