“വിനായകന്റെ കർമഫലം വിനായകൻ അനുഭവിച്ചോളാം, പ്രാക്കും കാപട്യത്തിൻ്റെ സഹതാപവും വേണ്ട”; വിനായകൻ

','

' ); } ?>

വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവരെ വിശ്വസിച്ചതാണ് അപകടത്തിന് കാരണമായതെന്ന് തുറന്നടിച്ച് നടൻ വിനായകൻ. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ സംഭവത്തിലാണ് താരത്തിന്റെ പ്രതികരണം. വിനായകന്റെ കർമഫലം വിനായകൻ അനുഭവിച്ചോളാം എന്നും,
പ്രാക്കും കാപട്യത്തിൻ്റെ സഹതാപവും തനിക്ക് വേണ്ട എന്നും വിനായകൻ കുറിച്ചു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സഭ്യമല്ലാത്ത പല പ്രയോഗങ്ങളും വിനായകൻ്റെ പോസ്റ്റിലുണ്ടായിരുന്നു. ‘ജയ് ഹിന്ദ്, മെറി ക്രിസ്‌മസ്’ എന്ന് പറഞ്ഞുകൊണ്ടാണ് വിനായകൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

‘വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവരെ വിശ്വസിച്ചതാണ് അപകടത്തിന് കാരണമായത്. വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകന്റെ കൂടെ തന്നെയുണ്ട്. കർമ എന്താണെന്ന് വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കർമഫലം വിനായകൻ അനുഭവിച്ചോളും. അതുകൊണ്ട് പ്രാക്കും കാപട്യത്തിൻ്റെ സഹതാപവും ഇങ്ങോട്ടുവേണ്ട. അഹംഭവിച്ചവനല്ല വിനായകൻ. അഹങ്കരിച്ചവനാണ് വിനായകൻ. കാലം എന്നെ കൊല്ലുന്നതുവരെ ഞാൻ സംസാരിച്ചുകൊണ്ടിരിക്കും.’ വിനായകൻ പറഞ്ഞു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് വിനായകന് പരിക്കേറ്റത്. ആട് 3-ലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വിനായകന് പരിക്കേറ്റത്. തിരുച്ചെന്തൂരിലെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ വിനായകൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ചികിത്സ തേടിയത്. ബുധനാഴ്‌ച വൈകീട്ടാണ് താരം ആശുപത്രി വിട്ടത്.

‘കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു. രണ്ടുദിവസം മുമ്പ് അറിഞ്ഞു. ഇല്ലെങ്കിൽ ചലനശേഷി നഷ്‌ടപ്പെട്ടേനെ’ -ആശുപത്രി വിട്ട വിനായകൻ മാധ്യമങ്ങളോട് പറഞ്ഞത് ഇതായിരുന്നു. പരിക്കേറ്റ താരം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. എംആർഐ പരിശോധനയിൽ പേശികൾക്ക് സാരമായ ക്ഷതമുണ്ടായെന്നും ഞരമ്പിന് മുറിവേറ്റവെന്നും കണ്ടെത്തുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വിനായകന് നേരെ സൈബർ ആക്രമണവുമുണ്ടായി. ‘കർമ്മഫലം’ ആണെന്നായിരുന്നു വിനായകനെ നേരെ ഉയർന്ന കമന്റുകൾ. ഇതിനെതിരെയാണ് വിനായകന്റെ വിമർശനം