ആദ്യ ഗാനത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന വിനയ് ഫോര്‍ട്ട് അഷ്റഫ് ഹംസ ചിത്രം തമാശയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ‘പ്രേമം’ എന്ന ചിത്രത്തിലെ പഞ്ചാരവീരനായ മാഷിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വിനയ് തന്റെ പുതിയ ചിത്രത്തിന്റെ ടീസറിലും പ്രത്യക്ഷപ്പെടുന്നത്. രസകരമായ ടീസറില്‍ വിനയ്ക്കൊപ്പം കുമ്പളങ്ങി നൈറ്റ്സ് ഫെയിം ഗ്രെയ്സ് ആന്റണിയും പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ താരം തന്നെ ടീസര്‍ പുറത്തുവിടുകയായിരുന്നു.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി ഹവേര്‍സ് എന്റര്‍റ്റെയ്ന്‍മെന്റ്സിന്റെ ബാനറില്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീര്‍ താഹിര്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. സംഗീതം റെക്സ് വിജന്, ഷഹാബാസ് അമനും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ജൂണ്‍ ആദ്യ വാരം ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.