മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മാധവനും തകര്‍ത്തഭിനയിച്ച വിക്രം വേദ എന്ന തമിഴ് ത്രില്ലര്‍ ചിത്രം ഹിന്ദിയിലും. വിജയ് സേതുപതി അവതരിപ്പിച്ച വേഷം ആമിര്‍ ഖാനും മാധവന്റെ വേഷം സെയ്ഫ് അലി ഖാനും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ ചിത്രം ഒരുക്കിയ പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
അടുത്ത വര്‍ഷമാകും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക. വിക്രം വേദ എന്നുതന്നെയായിരിക്കും ഹിന്ദിയിലും ചിത്രത്തിന്റെ പേര് എന്നാണ് സൂചന. തമിഴില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ് വിക്രംവേദ. നായകനും വില്ലനുമായുള്ള മാധവന്റെയും സേതുപതിയുടെയും അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. മാധവന്‍ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായി വേഷമിട്ട സിനിമയില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് വിജയ് സേതുപതിയെത്തിയത്. ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. വെങ്കിടേഷും റാണ ദഗ്ഗുപതിയുമാണ് തെലുങ്കില്‍ അഭിനയിക്കുന്നത്.