കമല്‍ ഹാസന്‍ ചിത്രം ‘വിക്രം’ ടീസര്‍

ഉലക നായകന്‍ കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘വിക്രം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.താരത്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്.ലോകേഷ് കനക രാജ് ആണ് ചിത്രത്തിന്റെ സംവിധാനം.

സൂപ്പര്‍ ഹിറ്റായ കൈദിക്കും പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.കമലിന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.അനിരുദ്ധ് രവിചന്ദറാണ് സംഗീതം.