‘ഒരു ഫ്രീക്കനും പെണ്ണും’: മഡോണയോടൊപ്പം യുവനായകനായി വിജയരാഘവന്‍.

','

' ); } ?>

പ്രായം ഒരു പ്രശ്‌നമല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മലയാളത്തിലെ സീനിയര്‍ താരങ്ങള്‍. മലയാളത്തിലെ മെഗാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും പ്രായത്തെ വെല്ലുന്ന ലുക്കിന് ഭീക്ഷണിയായി ഇപ്പോള്‍ ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത് നടന്‍ വിജയരാഘവനാണ്. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിലാണ് വിജയരാഘവന്‍ തന്റെ തകര്‍പ്പന്‍ മേക്കോവറിലെത്തുന്നത്. മഡോണ സെബാസ്റ്റിയനൊപ്പം ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും ജീന്‍സും ധരിച്ച് ചുള്ളന്‍ ലുക്കില്‍ ബുള്ളറ്റോടിച്ച് വരുന്ന വിജയരാഘവനാണ് ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘ഒരു ഫ്രീക്കനും പെണ്ണും’എന്ന തലക്കെട്ടോടെ നടന്‍ പൃഥ്വിരാജാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

ഷാജോണ്‍ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം ഓണം റിലീസ് ആയി എത്തിക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിന്റെ അവസാന ഘട്ടത്തില്‍ ആണ്. ഒരു ആക്ഷന്‍ കോമഡി എന്റെര്‍ടെയ്‌നര്‍ ആയിരിക്കും ബ്രദേഴ്സ് ഡേ എന്നാണ് സൂചന. ഈ ചിത്രത്തിന്റേതായി ഇതുവരെ പുറത്തു വന്നിട്ടുള്ള പോസ്റ്ററുകള്‍ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ബോണി എന്ന പ്രിഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററും കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.