പരിമിതികളാണെന്റെ പടവുകള്‍

','

' ); } ?>

‘ഒരു ചെറിയ വലിയ സിനിമയുടെ ചെറിയ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം’ …ഓപറേഷന്‍ ജാവയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ കൃഷ്ണന്‍. മിമിക്രി ആര്‍ട്ടിസ്റ്റില്‍ നിന്നും കലാജീവിതം തുടങ്ങിയ തനിക്ക്‌ കോമഡി ഫസ്റ്റിവല്‍ എന്ന ഷോ ആണ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അവസരങ്ങള്‍ തുറന്നിട്ടതെന്നും വിജയ കൃഷ്ണന്‍ സെല്ലുലോയിഡ് ചാറ്റ് ടൈമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കൊറോണകാലം വളരെ പോസിറ്റീവ് ആയ ഒരുകാലമായിരുന്നു. പലസിനിമാക്കാര്‍ക്കും തിരിച്ചറിവുണ്ടായ കാലമാണിത്. തിരക്കുപിടിച്ച ജീവതത്തില്‍ നിന്ന് വീട്ടിനുളളിലായപ്പോളാണ്‌ എല്ലാവരും ക്രിയേറ്റീവായി ചിന്തിച്ചുതുടങ്ങിയെന്നും വിജയ കൃഷ്ണന്‍ പറഞ്ഞു. തന്റെ പരിമിതികള്‍ തന്നെയാണ് തന്റെ പടവുകളെന്നും, തന്നെ പോലുള്ളവരെ കഥാപാത്രങ്ങളാക്കുന്ന കൂടുതല്‍ സിനിമകളുണ്ടാക്കാനുള്ള അപേക്ഷയാണ് മുന്നോട്ട് വെയ്ക്കാനുള്ളതെന്നും വിജയകൃഷ്ണന്‍ കൂട്ടിചേര്‍ത്തു. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം.