ഇളയ ദളപതി വിജയ്‌യും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘മാസ്റ്റര്‍’ന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്ത്. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ‘കൈദി’ സിനിമയ്ക്ക് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജാണ് ചിത്രം ഒരുക്കുന്നത്.
വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി.ജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍.