ബിഗില്‍ എന്ന സിനിമയുടെ പേരില്‍ ആദായ നികുതി വെട്ടിച്ചെന്ന പരാതിയുമായി തമിഴ് താരം വിജയുടെ സെറ്റിലെത്തി ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്. വിജയ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ നെയ്‌വേലിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിജയുടെ മുന്‍ ബിഗ് ബഡ്ജറ്റ് ചിത്രമായ ബിഗിലിന്റെ നിര്‍മ്മാതാക്കളായ എജിഎസ് പ്രൊഡക്ഷന്‍സിന്റെ തന്നെ ഇരുപതോളം അനുബന്ധ ഓഫീസുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിര്‍മ്മാതാവ് അന്‍പിന്റെ വീട്ടിലും ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്. വിജയുടെ തന്നെ ചിത്രങ്ങളായ മെഴ്‌സല്‍ സര്‍ക്കാര്‍ എന്നീ ചിത്രങ്ങളെ സംബന്ധിച്ചും നേരത്തെ സമാനമായ റെയ്ഡ് നടന്നിരുന്നു.