നടന്‍ വിജയ് ആരാധക സംഘടനയുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളിലൂടെ സജീവമാക്കാന്‍ ഒരുങ്ങുന്നു.
തന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരില്‍ ഔദ്യോഗിക യുട്യൂബ് ചാനല്‍ തുടങ്ങുകയാണ്.ആരാധക സംഘടനയുടെ പ്രവര്‍ത്തനങ്ങല്‍ സാമൂഹ്യ മാധ്യമങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് യുട്യൂബ് ചാനല്‍ ആരംഭിയ്ക്കുന്നത്, വിജയ്യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകര്‍ക്കുള്ള നിര്‍ദേശങ്ങളുമെല്ലാം ഈ യുട്യൂബ് ചാനലിലൂടെയായിരിക്കുമെന്ന് ആരാധക സംഘടനയുടെ ചുമതലയുള്ള എന്‍ ആനദ് അറിയിച്ചു.
മക്കള്‍ ഇയക്കത്തിന്റെ ചുമതലകള്‍ നേരത്തെ വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍ ആണ് വഹിച്ചിരുന്നത്. എന്നാല്‍ സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കാന്‍ ചന്ദ്രശേഖര്‍ ശ്രമിച്ചതോടെ പിതാവിനെതിരെ പരസ്യമായി തന്നെ വിജയ് രംഗത്തെത്തിയിരുന്നു.