നടന്‍ തവസിക്ക് സഹായം നല്‍കി താരങ്ങള്‍

','

' ); } ?>

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ് നടന്‍ തവസിക്ക് സഹായവുമായി നടന്‍മാരായ വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും.അടിയന്തര സഹായമായി ഒരു ലക്ഷം രൂപ വജയ് സേതുപതി നല്‍കി. വിജയ് സേതുപതിക്ക് വേണ്ടി നടന്‍ സൗന്ദര്യ രാജ ഒരു ലക്ഷത്തിന്റെ ചെക്കും 10000 രൂപയും തവസിക്ക് കൈമാറി.

നടന്‍ ശിവകാര്‍ത്തികേയന്‍ അടിയന്തിര സഹായമായി 25000 രൂപ നല്‍കി. തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കുമെന്നും ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കി. തവസിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് ഡിഎംകെ എംഎല്‍എ ശരണനും അറിയിച്ചു.

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള താരം ചെന്നൈയില്‍ ചികിത്സയിലാണ് .സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനാല്‍ ചികിത്സയ്ക്ക് നിവൃത്തിയില്ലാത്തതിനെ തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരോട് സഹായമഭ്യര്‍ഥിച്ച് താരത്തിന്റെ മകന്‍ രംഗത്തെത്തിയിരുന്നു.

തമിഴ് സിനിമകളില്‍ അവതരിപ്പിച്ച കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് തവസി. ശിവകാര്‍ത്തികേയന്‍ ചിത്രം വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സ്വാമിയിന്‍ കുതിരൈ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.