പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വിജയ് സേതുപതിയുടെ സമ്മാനം. ‘സിന്ദുബാദ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വിജയ് സേതുപതി പുറത്ത് വിട്ടിരിക്കുന്നത്. മാസ് ലുക്കില്‍ നില്ക്കുന്ന വിജയ് സേതുപതിയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.
സംവിധായകന് എസ്.യു അരുണ്‍കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘സിന്ദുബാദ്’. ‘പന്നയാരും പദ്മിനിയും’, ‘സേതുപതി’ എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു. അഞ്ജലിയാണ് ചിത്രത്തില്‍ വിജയുടെ നായികയായി എത്തുന്നത്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.