സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ നീലാങ്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് ബസന്റ് നഗര്‍ വൈദ്യുതി ശ്മശാനത്തില്‍ നടക്കും.

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, റാംജി റാവു സ്പീക്കിംഗ്, വിയറ്റ്‌നാം കോളനി, കിലുക്കാംപെട്ടി, മിസ്റ്റര്‍ ആന്‍ഡ് മിസിസ്, മഴവില്‍കൂടാരം തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീതസംവിധായകനാണ്. 80ലേറെ മലയാള ചലച്ചിത്രഗാനങ്ങള്‍‍ എസ് ബാലകൃഷ്ണന്റേതായുണ്ട്. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ്. ആദ്യം കോയമ്പത്തൂരിലും പിന്നീട് ചെന്നൈയിലുമായി ഏറെനാളായി തമിഴ്‌നാട്ടിലായിരുന്നു. ശ്രീവല്‍സന്‍, വിമല്‍ ശങ്കര്‍ എന്നിവരാണ് മക്കള്‍.