വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്.നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി വീണ്ടും മലയാളത്തില്‍ എത്തുന്നത്.19(1)(a)എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.നിത്യ മേനോന്,ഇന്ദ്രജിത്ത് സുകുമാരന്‍ ,ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
നിലവിലുളള രാഷ്ട്രിയ സാഹചര്യം പ്രതിഫലിക്കുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നും ഇതില്‍ നായിക നായകന് കണ്സെപാറ്റ് ഇല്ലെന്നും സംവിധായിക ഇന്ദു വി എസ് ദ ക്യു വിനോട് നന്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നേരത്തെ ജയറാം നായകനായ ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ വിജയ് സേതുപതി മലയാളത്തില്‍ എത്തിയിരുന്നു.