
വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘എയ്‌സ്’ 2025 മെയ് 23ന് ആഗോള തലത്തിൽ റിലീസ് ചെയ്യും. അറുമുഗകുമാറിന്റെ സ്വന്തം ബാനറായ 7സിഎസ് എന്റർടെയ്ൻമെന്റിന്റെ കീഴിലാണ് ചിത്രത്തിന്റെ നിർമ്മാണം.
ചിത്രത്തിൽ ബോൾഡ് കണ്ണൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. മാസ്സ് കൊമേഴ്സ്യൽ എന്റർടെയ്‌നറിൽ ഒരുങ്ങുന്ന ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വലിയ ബഡ്ജറ്റിൽ പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച സിനിമയാണ് എയ്‌സ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തിനൊപ്പം പുതിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. വിജയ് സേതുപതിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയും ഇതിനോടകം പ്രേക്ഷകരിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു.
ആകർഷകമായ കഥപറച്ചിലും വമ്പൻ ആക്ഷൻ സീൻസും സംയോജിപ്പിക്കുന്ന ചിത്രം, വിജയ് സേതുപതിയുടെ കരിയറിലെ തിരിച്ചുവരവായിരിക്കും എന്നതാണ് ആരാധകരുടെ പ്രതീക്ഷ. ഛായാഗ്രഹണം: കരൺ ഭഗത് റൗട്, സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ: ഫെന്നി ഒലിവർ, പശ്‌ചാത്തല സംഗീതം: സാം സി എസ്, കലാസംവിധാനം: എ കെ മുത്തു, പിആർഒ: ശബരി