വിജയ്‌-സംഗീത വിവാഹമോചനം; ഹർജി പരിഗണിക്കുന്നത് ജൂണിലേക്ക് മാറ്റി

','

' ); } ?>

നടൻ വിജയ്‌യുടെ വിവാഹമോച കേസിന്റെ ഹർജി പരിഗണിക്കുന്നത് ജൂൺ 15ലേക്ക് മാറ്റി ചെങ്കൽപ്പെട്ട് കുടുംബ കോടതി. രു കക്ഷികളും കോടതിയിൽ ഹാജരായി തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ജൂൺ 15ന് വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചു. സംഗീതയും വീഡിയോ കോളിലൂടെയാകും കോടതിയിൽ ഹാജരാകുക.

വിജയ്‌‌ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് 2021 ഏപ്രിലിൽ കണ്ടെത്തിയതായും ഇത് തന്നെ മാനസികമായി തളർത്തിയെന്നുമാണ് വിവാഹമോചന ഹർജിയിൽ സംഗീത പറയുന്നത്. ഈ ബന്ധം താൻ അറിഞ്ഞതോടെ അത് ഒഴിവാക്കാമെന്ന് ഉറപ്പു നൽകി. എന്നിട്ടും യാതൊരു പശ്ചാത്താപവും കൂടാതെ വിജയ് അത് തുടർന്നു. തുടർന്ന്, വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചുവെന്നുമാണ് സംഗീതയുടെ ആരോപണം. ഈ വിഷയത്തിൽ വിജയ് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.