“വിജയ്‌യുടെ പേരിൽ 625കോടിയുടെ സ്വത്തുക്കൾ, കടബാധ്യതകളില്ല”; സ്വത്ത് വിവരങ്ങൾ പുറത്ത്

','

' ); } ?>

നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങവേയാണ് വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. നാമനിർദേശ പത്രികയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 625കോടിയുടെ സ്വത്തുവകകളാണ് വിജയ്ക്കുള്ളതെന്നാണ് വ്യകതമാകുന്നത്. 615 കോടി സ്വത്തിൽ 405 കോടി സ്‌ഥാവര സ്വത്തും (ഭൂമി, കെട്ടിടങ്ങൾ എന്നിവ) 220 കോടി ജംഗമസ്വത്തുമായാണ് (പണം, വാഹനം, ആഭരണങ്ങൾ എന്നിവ) രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഭാര്യ സംഗീതയുടെ പേരിൽ ഏകദേശം 15.51 കോടി രൂപയുടെ ജംഗമ ആസ്‌തികളുണ്ടെന്നും സത്യവാങ്മൂലം വെളിപ്പെടുത്തുന്നു. സംഗീതയുടെ കൈവശമുള്ള പണം (1 ലക്ഷം രൂപ), വിവിധ ബാങ്ക് നിക്ഷേപങ്ങൾ (ഏകദേശം 53 ലക്ഷം രൂപയിലധികം), സ്വർണ്ണ -വെള്ളി ആഭരണങ്ങൾ എന്നിവയുടെയെല്ലാം ആകെ തുകയാണിത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖയിൽ ഏകദേശം 213.36 കോടി രൂപ ബാലൻസായുണ്ട്. ആക്സിസ് ബാങ്കിൻ്റെ ഇന്ദിര നഗർ ബ്രാഞ്ചിൽ ഏകദേശം 5.79 കോടി രൂപയുടെ സ്‌ഥിര നിക്ഷേപവും വിജയ്ക്കുണ്ട്.

സ്വകാര്യ സ്വത്തുക്കൾക്കും ബാങ്ക് നിക്ഷേപങ്ങൾക്കും പുറമെ കമ്പനികളിലും ട്രസ്റ്റുകളിലും ബിസിനസ് സ്‌ഥാപനങ്ങളിലും വൻ നിക്ഷേപങ്ങളും വിജയ്ക്കുണ്ട്. ലോകമെമ്പാടുമായി ഒരു കോടിയിലധികം രൂപ ഇത്തരത്തിൽ നിക്ഷേപമായി വിജയ്ക്കുണ്ട്. വിദ്യാഭ്യാസ, സാമൂഹിക സ്‌ഥാപനൾ, കമ്പനികൾ, വ്യക്‌തികൾ എന്നിവയിലായി 56 കോടി രൂപയുടെ നിക്ഷേപമാണ് സത്യവാങ് മൂലം സാക്ഷ്യപ്പെടുത്തുന്നത്.

അദ്ദേഹം തന്റെ പിതാവ് എസ്.എ. ചന്ദ്രശേഖറിന് 3.02 കോടി രൂപയും, അമ്മ ശോഭ ചന്ദ്രശേഖറിന് 87.12 ലക്ഷം രൂപയും, ഭാര്യയ്ക്ക് 12.6 കോടി രൂപയും, മകൻ ജേസൺ സഞ്ജയ്ക്ക് 8.78 ലക്ഷം രൂപയും, മകൾ ദിവ്യ ഷാഷയ്ക്ക് 4.6 ലക്ഷം രൂപയും ഉൾപ്പെടെ നിരവധി വ്യക്‌തികൾക്കും കമ്പനികൾക്കും വായ്‌പ നൽകിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ, വിജയ് വിദ്യാശ്രമത്തിന്റെൻ്റെ കറസ്പോണ്ടന്റ്റായും നാല് ട്രസ്റ്റു‌കളുടെ മാനേജിങ് ഡയറക്ടറായും ട്രസ്‌റ്റിയായും പ്രവർത്തിക്കുന്നതിനു പുറമെ, അദ്ദേഹത്തിന്റെ തൊഴിൽ സ്വയം തൊഴിൽ സംരംഭകനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വയം തൊഴിൽ, പലിശ, ആസ്‌തികളിൽ നിന്നുള്ള വാടക എന്നിവയാണ് അദ്ദേഹത്തിന്റെ വരുമാന മാർഗ്ഗങ്ങൾ.

കാറുകളുടെ നീണ്ട നിരയും സത്യവാങ് മൂലത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ആറ് കോടിയാണ് കാറുകളുടെ ആകെ മൂല്യം. ബിഎംഡബ്ല്യു, 530, ടൊയോട്ട ലക്സസ് 350, ടൊയോട്ട വെൽഫയർ, BMW 17 എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മാരുതി സ്വിഫ്റ്റും ഒരു ടിവിഎസ് എക്‌സ് എൽ വാഹനവും ഉടമസ്‌ഥതയിലുണ്ട്.

കാറുകൾക്ക് പുറമേ, 1.20 കോടി രൂപ വിലമതിക്കുന്ന ഏകദേശം 883 ഗ്രാം ഭാരമുള്ള സ്വർണ്ണാഭരണങ്ങളും വിജയ്‌യുടെ പക്കലുണ്ട്. ഭാര്യ സംഗീതയ്ക്ക് 4.07 കോടി രൂപ വിലമതിക്കുന്ന ഏകദേശം 391 പവൻ സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെയുള്ള ആഭരണങ്ങളും കൈവശമുണ്ട്. ഏകദേശം 1 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും കുടുംബത്തിന് സ്വന്തമായുണ്ട്.

സ്വത്തുവിവരത്തിൻ്റെ കാര്യത്തിൽ ഇത്തരത്തിൽ പല അഭ്യൂഹങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്‌ചയാണ് വിജയ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന വിജയ്, വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയിലെ ലൊയോള കോളേജിൽ നിന്ന് ബി.എസ്.സി ബിരുദത്തിന് ചേർന്നെങ്കിലും 1992-ൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പത്താം ക്ലാസും പ്ലസ് ടുവും പ്രൈവറ്റ് സ്‌റ്റഡിയിലൂടെയാണ് അദ്ദേഹം പൂർത്തിയാക്കിയത്‌. ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്‌ഥാപനങ്ങളിലോ സ്വന്തമായി യാതൊരുവിധ കടബാധ്യതകളുമില്ല.