
വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കണമെന്ന് വിജയ്‌യെ വേദിയിലിരുത്തി ടിവികെ വനിതാ നേതാവ് ആര്‍എസ് ഇന്ദിരാ ധന്‍രാജിന്റെ പരാമർശം വൈറലാകുന്നു. വേദികളില്‍ കയറി സ്ത്രീകള്‍ക്കെതിരേ മോശമായി സംസാരിക്കുന്ന, വീട്ടിലുള്ള സ്ത്രീകളെ ഓര്‍ക്കാതെ അധിക്ഷേപം പ്രചരിപ്പിക്കുന്ന ഓരോ പുരുഷനേയും താഴെയിറക്കണം എന്നായിരുന്നു ഇന്ദിരയുടെ വാക്കുകൾ. ടിവികെയുടെ വനിതാദിനാഘോഷത്തിലാണ് ഇന്ദിരയുടെ പരാമർശം.
‘ആദ്യം സ്ത്രീകളെ ബഹുമാനിക്കണമെന്ന് നാം ഈ വനിതാദിനത്തില്‍ഊന്നിപ്പറയേണ്ടതുണ്ട്. വേദികളില്‍ കയറി സ്ത്രീകള്‍ക്കെതിരേ മോശമായി സംസാരിക്കുന്ന, വീട്ടിലുള്ള സ്ത്രീകളെ ഓര്‍ക്കാതെ അധിക്ഷേപം പ്രചരിപ്പിക്കുന്ന ഓരോ പുരുഷനേയും താഴെയിറക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു’, ഇന്ദിരയുടെ വാക്കുകള്‍.
ഇന്ദിരയുടെ പ്രസംഗവും വിജയ് യുടെ ഭാവവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഞൊടിയിടയിലാണ് വൈറലായത്. അതേസമയം, വിവാഹമോചന വാര്‍ത്തകളോട് വിജയ് പരോക്ഷമായി പ്രതികരിക്കുകയും ചെയ്തു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ താന്‍ തന്നെ നേരിട്ടോളാം എന്നാണ് വിജയ് പറഞ്ഞത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാകണം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും വിജയ് പറഞ്ഞു.