‘മാസ്റ്റർ’ റിലീസിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് നടൻ വിജയ്

മാസ്റ്റര്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സന്ദര്‍ശിച്ചു.സംസ്ഥാനത്തെ തീയറ്ററുകള്‍ പഴയതുപോലെ തുറന്നുപ്രവര്‍ത്തിക്കണമെന്നും പരമാവതി കാണികളെ അനുവധിക്കണമെന്നും വിജയ് ആവശ്യപ്പെട്ടതായാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി യുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വിജയ്‌യോ മുഖ്യമന്ത്രിയോ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല. ജനുവരിയില്‍ പൊങ്കല്‍ റിലീസായി ‘മാസ്റ്റര്‍’ എത്തുമെന്നാണ് സൂചന.