മാസ്റ്റര്‍ ചോര്‍ച്ചയില്‍ മദ്രാസ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍; 400 സൈറ്റുകള്‍ നിരോധിച്ചു

','

' ); } ?>

വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ന്നതില്‍ സുപ്രധാന ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. ക്ലൈമാക്സ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത 400 വെബ്സൈറ്റുകള്‍ ഹൈക്കോടതി നിരോധിച്ചു.

സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.400 വ്യാജ സൈറ്റുകള്‍ നിരോധിക്കാനുള്ള നിര്‍ണായക നിര്‍ദ്ദേശമാണ് മദ്രാസ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ചിത്രത്തിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയണം എന്ന നിര്‍ദ്ദേശവും കോടതി വാക്കാല്‍ നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് അടിയന്തിര നടപടിയുണ്ടാവണമെന്നും നിര്‍ദ്ദേശമുണ്ട്.

സിനിമയിലെ ഭാഗങ്ങള്‍ ആരും സമൂഹ മാധയമങ്ങളില്‍ പങ്കുവെയ്ക്കരുതെന്നും ഒന്നര വര്‍ഷത്തെ അധ്വാനമാണ് മാസ്റ്റര്‍. പ്രേക്ഷകര്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിയ്ക്കണം’. ലോകേഷ് കനകരാജ് പറഞ്ഞു.