പോര് മുറുക്കി വിജയ് ആരാധകർ; TVK മുദ്രാവാക്യത്തിന് പിന്നാലെ വീണ്ടും ‘പരാശക്തി’യുടെ പോസ്റ്ററുകൾ വലിച്ചു കീറി

','

' ); } ?>

മധുരയിലെ റിറ്റ്സി സിനിമാസിൽ ‘ജനനായകൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ ‘പരാശക്തി’യുടെ പോസ്റ്ററുകൾ വലിച്ചു കീറി വിജയ് ആരാധകർ. വിജയ് ആരാധകർ കൂട്ടമായെത്തുകയും പോസ്റ്ററുകൾ വലിച്ചുകീറി താഴേക്ക് എറിയുകയുമായിരുന്നു. ഈ പ്രവൃത്തി കണ്ടുനിന്ന മറ്റ് ആരാധകർ ആഹ്ലാദിക്കുകയും ഇതിന്റെ വീഡിയോകൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഈ വർഷത്തെ പൊങ്കൽ റിലീസായി വിജയയുടെ അവസാന ചിത്രം ‘ജനനായകൻ’, ശിവകാർത്തികേയന്റെ ‘പരാശക്തി’ എന്നിവ തിയേറ്ററുകളിൽ ഏറ്റുമുട്ടുന്നതാണ് ഈ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം.

‘പരാശക്തി’യുടെ പ്രീ-റിലീസ് ചടങ്ങിലും വിജയ് ആരാധകർ ബഹളം സൃഷ്ടിച്ചു. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ വേദിയിലെ സീറ്റുകൾ കൈയടക്കിയ ഇവർ, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) പേര് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ശിവകാർത്തികേയൻ വേദിയിൽ സംസാരിക്കുമ്പോൾ വിജയ്‌യുടെ പേര് പരാമർശിച്ചപ്പോഴെല്ലാം ആരാധകർ വലിയ രീതിയിൽ ആർപ്പുവിളികൾ നടത്തി പരിപാടി തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്‌ത ‘ജനനായകൻ’ 2025 ദീപാവലിക്കും, സുധ കൊങ്കരയുടെ ‘പരാശക്തി’ ജനുവരി 14-നും റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ട് സിനിമകളുടെയും തീയതികളിൽ മാറ്റം വന്നതോടെ ഇവ ജനുവരി 9, 10 തീയതികളിൽ റിലീസ് ചെയ്യുന്ന രീതിയിലായി. വിജയ്‌യുടെ സമ്മതത്തോടെയാണ് തൻ്റെ ചിത്രം ഈ തീയതിയിൽ റിലീസ് ചെയ്യുന്നതെന്നും, തീയതി മാറ്റാൻ താൻ ശ്രമിച്ചിരുന്നുവെന്നും ശിവകാർത്തികേയൻ വെളിപ്പെടുത്തിയിരുന്നു.