“ടീസറിൽ പച്ചത്തെറി”; ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങി വിജയ് ദേവരകൊണ്ടയുടെ ‘റൗഡി ജനാർദന’

','

' ); } ?>

വിജയ് ദേവരകൊണ്ട ചിത്രം ‘റൗഡി ജനാർദന’ ക്കെതിരെ സോഷ്യൽ മീഡിയ. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെൻ്റ് ടീസർ റിലീസിന് പിന്നാലെ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് നേരിടുന്നത്. സിനിമകളിൽ ബീപ്പ് ചെയ്യുന്ന അസഭ്യ ഡയലോഗുകൾ ടീസറിലുണ്ട്. വിജയ് ദേവരകൊണ്ടയുടെ ശബ്‌ദത്തിനോട് സാമ്യമായ രീതിയിലാണ് ടീസറിലെ കഥാപാത്രത്തിൻ്റെ ഡബ്ബിങും. ഇനി ഇത് എഐ ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയതാണോ എന്നും ചോദ്യം ഉയരുന്നുണ്ട്.

ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം രവി കിരൺ കോല സംവിധാനം ചെയ്യുന്നു. 1980കളിലെ ഈസ്‌റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു ആക്‌ഷൻ ഡ്രാമയാകും. ക്രിസ്റ്റോ സേവ്യറിന്റെ ശക്‌തമായ പശ്ചാത്തല സംഗീതവും ആനന്ദ്.സി. ചന്ദ്രന്റെ ദൃശ്യവിസ്‌മയങ്ങളും ഗ്ലിംപ്‌സിന് കൂടുതൽ തീവ്രത നൽകുന്നു. സുപ്രീം സുന്ദറിൻ്റെ ആക്‌ഷൻ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്.

കീർത്തി സുരേഷ് നായികയായി മികച്ച താരനിര അണിനിരക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറിൽ ലോകവ്യാപകമായി തിയറ്ററുകളിൽ എത്തും.