Vijay Deverakonda and Samantha in Kushi first look poster
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം Kushi ‘ഖുഷി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖുഷി ഡിസംബര്‍ 23 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറപ്രവത്തകര്‍ അറിയിച്ചു.വിജയ് ദേവരകൊണ്ടയും സാമന്തയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. വളരെ മനോഹരമായ ഒരു ഫീല്‍ ഗുഡ് പോസ്റ്റര്‍ ആണ് പുറത്തുവന്നത്. ജയറാം, സച്ചിന് ഖേദാകര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ തിരക്കഥയും ശിവ നിര്‍വാണ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ യളമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഹൃദയ’ത്തിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമായി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത് ‘ലൈഗറാ’ണ്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘ലൈഗര്‍’ എന്ന ചിത്രത്തിലെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മൈക്ക് ടൈസണ്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് കാരണായിരുന്നു വൈകിയത്. ഇപോള്‍ ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ ജോലികള്‍ പെട്ടെന്ന് പുരോഗമിക്കുകയാണ്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
സാമന്ത പ്രധാന കഥാപാത്രമായെത്തിയ കാത്ത് വാക്കുലെ രണ്ട് കാതലാണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. നയന്‍താരയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതല്‍. വിജയ് സേതുപതിയായിരുന്നു ചിത്രത്തില്‍ നായക കഥാപാത്രമായെത്തിയത്.
Vijay Deverakonda and Samantha in Kushi first look poster