വിജയ്ബാബു നാട്ടിലെത്താന്‍ സാധ്യതയില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്

','

' ); } ?>

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുളള നടന്‍ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് red corner notice പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്. ഇന്ന് അഞ്ച് മണിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കാരുടെ പട്ടികയില്‍ വിജയ് ബാബുവിന്റെ പേരില്ല. വിജയ്ബാബു ഇന്ന് കേരളത്തില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും പൊലീസ് കമ്മീഷ്ണര്‍ പറഞു. തിരിച്ചെത്താത്ത സാഹചര്യത്തില്‍ റെഡ്കോര്‍ണര്‍ നോട്ടാസുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.

red corner notice ,movies news
red corner notice vijay babu

തിരിച്ചുവരാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും തല്‍കാലം വിജയ്ബാബു ദുബൈയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. പകരം പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ വിജയ്ബാബുവിന്റെ പ്രതിനിധി കേരളത്തിലെത്തും. വിജയ്ബാബുവിനെ തിരിച്ചെത്തിക്കുന്ന നടപടികള്‍ സംബന്ധിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി അധികൃതരും ഒന്നും പ്രതികരിച്ചിട്ടില്ല.

ദുബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു. ഇന്റര്‍പോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് പോയത്. ദുബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ജോര്‍ജിയയിലേക്ക് കടന്നത്. ദുബൈയില്‍ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാന്‍ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോര്‍ജിയ തെരഞ്ഞെടുത്തത്. കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയില്‍ കേന്ദ്രവിദേശ കാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുന്നേ തന്നെ ഇയാള്‍ ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം.

news in malayalam today Read Also : ഒടുവില്‍ വിജയ് ബാബു കീഴടങ്ങുന്നു