വിജയ് കോപ്പിയടിച്ചു; ആരോപണവുമായി മീര മിഥുന്‍, ട്രോളുകളുമായി ആരാധകരും

','

' ); } ?>

‘മാസ്റ്റര്‍’ ചിത്രത്തില്‍ വിജയ് തന്റെ ലുക്ക് കോപ്പിയടിച്ചെന്ന ആരോപണവുമായി നടിയും മോഡലുമായ മീര മിഥുന്‍. വിജയ് ചുണ്ടില്‍ വിരല്‍ വച്ച് നില്‍ക്കുന്ന പോസ് തന്നെ കോപ്പി ചെയ്തതാണെന്ന് അതേ പോസിലുള്ള ഫോട്ടോ പങ്കുവച്ച് മീര ട്വിറ്ററില്‍ കുറിച്ചു.

‘ആര് ആരെയാണ് കോപ്പി ചെയ്തിരിക്കുന്നത്. 2019 ഡിസംബറിലെ കിംഗ്ഫിഷര്‍ റാംപില്‍ നിന്നുള്ള ഫോട്ടോയാണിത്. ഉത്തരം എല്ലാവര്‍ക്കും അറിയാം.’ മീര ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തു. കുറിപ്പിനൊപ്പം മാസ്റ്റര്‍ മൂവി പേജ്, മാസ്റ്റര്‍ ഓഡിയോ ലോഞ്ച് എന്നിവ ടാഗും ചെയ്തിട്ടുണ്ട്.

ആരോപണം ഉന്നയച്ചതിനെ തുടര്‍ന്ന് നിരവധി കമന്റുകളും ട്രോളുകളുമാണ് മീരക്കെതിരെ വരുന്നത്. ബിഗ്‌ബോസ് മുന്‍ മത്സരാര്‍ഥികൂടിയായ നടി ഇതിനു മുന്‍പും പല വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. സംവിധായകനും നടനുമായ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാരോപിച്ച് മീര ബിഗ് ബോസില്‍ കോളിളക്കം സൃഷ്ടിച്ചത് വലിയ വിവാദമായിരുന്നു.