
സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം “ഹൃദയപൂർവ”ത്തിലെ “വെൺമതി ഇനി അരികിൽ നീ മതി” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോപുറത്തു വിട്ടു. ആഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സിദ്ദി ശ്രീറാമാണ്.
മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് തുടങ്ങിയവരുടെ പ്രകടനവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും വീഡിയോയിൽ കാണാൻ സാധിക്കും. സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ചിത്രം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. പൂനയിലും കേരളത്തിൽ കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
പ്രേക്ഷകർക്കിടയിലെ ഏറെ തരംഗം സൃഷ്ട്ടിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാൽ കോമ്പിനേഷൻ. 2015ല് പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു സത്യന് അന്തിക്കാടും മോഹന്ലാലും ഒടുവിൽ ഒരുമിച്ചിരുന്നത്.
സിദ്ദിഖ്, ലാലു അലക്സ്, സംഗീത ,ബാബുരാജ്, സബിതാ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുനന്ത്
മനു മഞ്ജിത്താണ് മറ്റൊരു ഗാന രചയിതാവ്. കഥ – അഖിൽ സത്യൻ. തിരക്കഥ -ടി.പി. സോനു ‘ ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – കെ. രാജഗോപാൽ’. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ് .സ്റ്റിൽസ് – അമൽ.സി. സദർ ‘. അനൂപ്സത്യനാണ് മുഖ്യ സംവിധാന സഹായി. സഹ സംവിധാനം – ആരോൺ മാത്യു രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ – ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.വാഴൂർ ജോസ്.