വേലുപ്പിള്ള പ്രഭാകരനായി ബോബി സിംഹ

എല്‍.ടി.ടി.ഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ബോബി സിംഹ നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉനക്കുള്‍ നാന്‍, ലൈറ്റ്മാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വെങ്കടേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലു മഹേന്ദ്രയുടെ അസോസിയേറ്റായിരുന്ന വെങ്കടേഷ് കുമാറിന്റെ ആദ്യ ചിത്രം ശ്രീലങ്കയുടെ ആഭ്യന്തര കലാപം അടിസ്ഥാനമാക്കിയ നീലം ആയിരുന്നു. ചിത്രത്തിന്റെ പ്രമേയം ഇന്ത്യ-ശ്രീലങ്ക ബന്ധത്തെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് ഇതിന്റെ റിലീസ് തടഞ്ഞു.

സ്റ്റുഡിയോസ് 18 ആണ് വേലുപ്പിള്ള പ്രഭാകരന്റെ ജീവചരിത്ര സിനിമ നിര്‍മ്മിക്കുക. അതേസമയം ജെ. ജയലളിത, എം. കരുണാനിധി എന്നിവരുടെ ജീവചരിത്ര സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.