പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്ത് ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിലെ അപ്പപ്പാട്ട് പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കി. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ജോബ് കുര്യനും സുധി നെട്ടൂരും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം പൂമരത്തിനുശേഷം ലീല എല്‍ ഗിരീഷ് കുട്ടന്‍ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് ഗാനരചന. ഷൈന്‍ ടോം ചാക്കോ റോമ നൂറിന്‍ ഷെരിഫ് അക്ഷയ് രാധാകൃഷ്ണന്‍ ശ്രീജിത്ത് രവി കൈലാഷ്,സോഹന്‍ സീനുലാല്‍,സാജിദ് യഹിയ, സുനില്‍ പറവൂര്‍,ഫാഹിം സഫര്‍, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലന്‍, റോഷ്‌ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരന്‍, കാതറിന്‍ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പത്തേമാരി കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവ് ജ്യോതിഷ് ശങ്കര്‍ ആണ് ചിത്രത്തിലെ ശ്രെദ്ധേയമായ പള്ളിയുള്‍പ്പടെ കലാസംവിധാനം നിര്‍വഹിച്ചത്.ചിത്രത്തിന്റെ എക്‌സിക്യൂറ്റിവ് പ്രൊഡ്യൂസര്‍ പ്രമോദ് പപ്പന്‍.ജീവന്‍ ലാല്‍ ആണ് തിരക്കഥ. തൃശ്ശൂരിന്റെ സാംസ്‌കാരികതയും മതസൗഹാര്‍ദ്ദവും ഭക്ഷണ വൈവിധ്യവും ഹാസ്യത്തിന്റെ അകമ്പടിയോടുകൂടി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം . തൃശ്ശൂരിലെ വെള്ളേപ്പതെരുവും അവിടെ നടക്കുന്ന സംഭവവികാസങ്ങളും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഗാനമാണ് പുറത്തുവന്നിരിക്കുന്നത് .
ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും. മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. 1983 സെപ്റ്റംബര്‍ 15ന് കൊച്ചിയിലാണ് അദ്ദേഹം ജനിച്ചത്. ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് 2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. നിരവധി ചിത്രങ്ങള്‍ ഷൈനിന്റേതായി പുറത്തിറങ്ങാനുണ്ട്.