സിനിമയോടും കഥാപാത്രത്തോടുമുളള അടങ്ങാത്താണ് ഭ്രാന്താണ് വെള്ളം സിനിമയില്‍ ജയസുര്യ എന്ന നടന്‍ കാഴ്ച്ചവെച്ചതെന്ന് സംവിധായന്‍ പ്രജേഷ് സെന്‍.ജയസൂര്യ ഒരു അപടകാരിയായ നടനാണ്.കാരണം നമ്മങ്ങള്‍ ഒരു ക്യാരക്ടറുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുമ്പോള്‍ അതിനെ പറ്റിയുളള ഡീപായിട്ടുള്ള അറിവ് നമ്മുക്കുണ്ടായിരിക്കണം അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും,അദ്ദേഹം നന്നായി ആ ക്യാരക്ടറിനെ പഠിക്കും.അതാണ് ജയസൂര്യയില്‍ ഞാന്‍ കണ്ട വ്യത്യാസമെന്നും പ്രജേഷ് സെന്‍ പറഞ്ഞു. ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച രണ്ടാമെത്തെ ചിത്രമായി തെരഞ്ഞടുക്കപ്പെട്ടത് വെള്ളം എന്ന ചിത്രമായിരുന്നു.വെള്ളം എന്ന സിനിമ ഒരു റിയല്‍ ലൈഫ് അഡാപ്‌റ്റേഷന്‍ ആണ്.മുരളി എന്ന കഥാപാത്രത്തിലൂ ടെയാണ് ചിത്രത്തിന്റ കഥ മുന്നോട്ട് പോകുന്നത്. റിയലായിട്ടുളള മനുഷ്യരുടെ കഥകള്‍ പറയാനാണ് തനിക്ക് ഇഷ്ടമെന്നും ,അതാണ് കംഫര്‍ട്ടെന്നും പ്രജേഷ് സെന്‍ പറഞ്ഞു.ഒരു സന്ദേശമോ ,നന്മ മരം പോലുളള പ്രസംഗമോ നടത്താതെ ആ ക്യാരക്ടറിലൂടെയാണ് വെളളത്തിന്റെ കഥയെ മുന്നോട്ടു കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
താരജാഡയില്ലാതെ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യുന്ന നടനാണ് ജയസൂര്യ, ചാടാന്‍ പറയുമ്പോള്‍ പറക്കുന്ന നടന്‍ . വെളളത്തില്‍ അദ്ദേഹം കാഴ്ചവെച്ച കുടിയന്‍ കഥാപാത്രം ഒരിക്കലും സ്റ്റീരിയോ ടൈപ്പ് കുടിയന്‍ അല്ല .റിയല്‍ ലൈഫില്‍ നിന്നുളള അഡാപ്‌റ്റേഷന്‍ ആണ് മുരളി.നവു കുഴുയാത്ത ,തെറി പറയാത്ത സാധാരണക്കാരനായെ കുടിയന്‍.ഇങ്ങനെ ഒരു കഥ വന്നപ്പോള്‍ എനിക്ക് കൂടുതായി ആലോചിക്കേണ്ടി വന്നില്ല.അപ്പോള്‍ തന്നെ ജയസൂര്യയെ വിളിച്ചു ഇത്തരമൊരു ക്യാരക്ടര്‍ ഉണ്ടെന്ന് പറയുകയും അദ്ദേഹത്തിന് അത് ഇഷ്ടപെടുകയും ചെയ്തു. ക്യാപറ്റനു ശേഷമുളള എന്റെ നിഗമനത്തില്‍ നിന്നാണ് പുളളിയാണ് ഈ ക്യാരക്ടറിന് അനുയോജ്യമായ ആളെന്ന് തീരുമാനിക്കുന്നതെന്നും പ്രജേഷ് സെന്‍ പറഞ്ഞു.
കൊവിഡിന് ശേഷം കേരളത്തില്‍ തീയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമായിരുന്നു വെളളം.ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ബിജിപാലാണ് സംഗീതം നല്‍കിയത്.ക്യാപറ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ ,പ്രജേഷ് സെന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു വെളളം.
സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.